കണ്ണൂര്‍: യുവസൈനികന്‍ ഡെല്‍ഹിയില്‍ വാഹനാപകടത്തില്‍ മരിച്ചു. പിലാത്തറ മണ്ടൂര്‍ ഒറന്നറത്തും ചാലിലെ പി പി കൃഷ്ണന്‍-സ്മിത ദമ്പതികളുടെ മകൻ സ്മിതിന്‍ കൃഷ്ണനാണ്(33) ഡെല്‍ഹിയിൽ നടന്ന അപകടത്തില്‍ മരിച്ചത്. ആര്‍മി സിഗ്‌നല്‍ കോര്‍പ്‌സില്‍ ഹവില്‍ദാറായിരുന്നു.
ബൈക്ക് അപകടത്തില്‍ മരിച്ചു എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചവിവരം.
ഭാര്യ: ശയന. മകള്‍: ഐവ സ്മിതിന്‍. സഹോദരി: ശ്രുതികൃഷ്ണന്‍. ഭൗതിക ശരീരം ഇന്ന് (ചൊവ്വ) രാവിലെ ഏഴുമണിക്ക് സ്വവസതിയില്‍ എത്തിക്കും. സംസ്‌കാരം രാവിലെ ഒന്‍പതു മണിക്ക് മണ്ടൂര്‍ പൊതുശ്മശാനത്തിൽ.