IndiaNEWS

നവജാതശിശുവിനെ വിൽക്കാൻ കൂട്ടുനിന്ന  സർക്കാർ ഡോക്ടർ കുടുങ്ങി, അവയവ മാഫിയാ സംഘവുമായി ബന്ധമുള്ളതായി സംശയം

    നവജാത ശിശുവിനെ വിൽക്കാൻ മാതാപിതാക്കൾക്ക് 2 ലക്ഷം രൂപ വാഗ്ദാനം ചെയ്ത സർക്കാർ ഡോക്ടറും ഇടനിലക്കാരിയും അറസ്റ്റിലായി. ചെന്നൈ നാമക്കൽ തിരുച്ചെങ്കോട് സ്വദേശിനി ഡോ.എ.അനുരാധ, ടി.ലോകാംബാൾ എന്നിവരാണു പിടിയിലായത്.   പെൺകുട്ടിയെ വളർത്താൻ ബുദ്ധിമുട്ടിയിരിക്കും, വിൽക്കാൻ തയാറായാൽ പണം നൽകാമെന്നുമായിരുന്നു വാഗ്ദാനം.

ഇതിനായി ഇടനിലക്കാരി ലോകാംബാളിനെ പരിചയപ്പെടുത്തി. ഇതോടെയാണ് സൂര്യപാളയം സ്വദേശികളായ ദിനേശ് – നാഗജ്യോതി ദമ്പതികൾ കലക്ടറെ വിവരം അറിയിച്ചത്. കലക്ടറുടെ നിർദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡോക്ടർ കുടുങ്ങി. മാത്രമല്ല ഡോക്ടറുടെ നേതൃത്വത്തിൽ മുൻപ് 7 കുട്ടികളെ വിറ്റതായും അവയവ മാഫിയാ സംഘവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. അനുരാധയെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

Back to top button
error: