പത്തനംതിട്ട: പത്തനംതിട്ടയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഇന്നും നാളെയും ചിലയിടങ്ങളിൽ തീവ്രമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണിത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സൂചികകൾ പ്രകാരം ഒക്ടോബർ 15,16 തീയതികളിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യാതൊരു കാരണവശാലും നദികളിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങുവാൻ പാടില്ലെന്നും ഏവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.