എത്ര മികച്ച പ്ലാനുകള്‍ ഉണ്ടെങ്കിലും പലവിധ പോരായ്മകള്‍ കാരണം ബിഎസ്‌എൻഎല്ലിന്റെ പല സേവനങ്ങളും ആനുകൂല്യങ്ങളും ജനങ്ങളിലേക്ക് വേണ്ട വിധം ഇപ്പോഴും എത്തുന്നില്ല.
പോരായ്മകള്‍ അങ്ങനെ ഏറെയുണ്ടെങ്കിലും ബിഎസ്‌എൻഎല്‍ സേവനങ്ങള്‍ ആസ്വദിക്കുന്ന ഒരു വിഭാഗം ആളുകള്‍ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്. അവര്‍ക്കായി നിരവധി മികച്ച പ്ലാനുകള്‍ ബിഎസ്‌എൻഎല്‍ അവതരിപ്പിക്കുന്നുമുണ്ട്.
ജിയോ, എയര്‍ടെല്‍, വിഐ എന്നീ മറ്റ് ടെലിക്കോം കമ്ബനികളോട് മത്സരിച്ച് പിടിച്ചു നില്‍ക്കാൻ ബിഎസ്‌എൻഎല്ലിന് ഇപ്പോഴും കഴിയുന്നതിന്റെ ഒരു പ്രധാന കാരണം ആകര്‍ഷകമായ, താങ്ങാനാകുന്ന നിരക്കില്‍ ലഭ്യമായ മികച്ച റീച്ചാര്‍ജ് പ്ലാനുകളാണ്.
തങ്ങളുടെ വരിക്കാര്‍ക്കായി ബിഎസ്‌എൻഎല്‍ 500 രൂപയില്‍ താഴെ വിലയില്‍ നിരവധി പ്ലാനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡാറ്റ, കോളിങ്, എസ്‌എംഎസ് അടക്കമുള്ള ആനുകൂല്യങ്ങളും പരമാവധി വാലിഡിറ്റിയും ഈ പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു.
ബിഎസ്‌എൻഎല്‍ അവതരിപ്പിച്ചിട്ടുള്ള 199 രൂപയുടെ ഏറ്റവും പുതിയ പ്ലാൻ സാധാരക്കാർക്കുള്ള ഏറ്റവും മികച്ച ഓഫർ തന്നെയാണ്.
199 രൂപയുടെ ബിഎസ്‌എൻഎല്‍ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്‌എംഎസ് എന്നിവ ഈ ബിഎസ്‌എൻഎല്‍ പ്ലാനില്‍ ലഭ്യമാകുന്നു. 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.