KeralaNEWS

സര്‍ക്കാരിന്റെ വ്യവഹാര ഭ്രമം; 3 വര്‍ഷത്തിനിടെ സുപ്രീംകോടതി അഭിഭാഷകര്‍ക്കായി നല്‍കിയത് 7.25 കോടി

കൊച്ചി: രാഷ്ട്രീയപ്രാധാന്യമുള്ള കേസുകളിലടക്കം സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ സേവനം തേടുന്നതിലൂടെ സര്‍ക്കാര്‍ഖജനാവിനുണ്ടാകുന്നത് വന്‍സാമ്പത്തിക ബാധ്യത. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 7.25 കോടി രൂപയാണ് സുപ്രീംകോടതിയിലെ അഭിഭാഷകര്‍ക്കായി ഖജനാവില്‍നിന്ന് ചെലവഴിച്ചത്.

നയതന്ത്രചാനല്‍വഴി നടന്ന സ്വര്‍ണക്കടത്തുമുതല്‍ കിഫ്ബി മസാല ബോണ്ടുവരെയുള്ള കേസുകള്‍ക്കായാണ് മണിക്കൂറിന് ലക്ഷങ്ങള്‍ വിലയുള്ള സുപ്രീംകോടതിയിലെ അഭിഭാഷകരുടെ സേവനം സര്‍ക്കാര്‍ തേടിയത്.

Signature-ad

അഡ്വക്കേറ്റ് ജനറല്‍ മുതല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വരെയുള്ള അഭിഭാഷകര്‍ക്കായി ശമ്പളയിനത്തില്‍ മാസം 155 കോടിയിലധികം രൂപ ചെലവഴിക്കുമ്പോഴാണ് സുപ്രീംകോടതി അഭിഭാഷകരുടെ സേവനവും സര്‍ക്കാരിന് തേടേണ്ടിവരുന്നത്. എല്ലാകാലത്തും ഇത്തരത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ സേവനം തേടിയിട്ടുണ്ട്.

ഒന്നാം പിണറായിസര്‍ക്കാരിന്റെ കാലത്ത് 17.87 കോടി രൂപയാണ് ഇത്തരത്തില്‍ ചെലവഴിച്ചത്. ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ കാലത്ത് 12.17 കോടി രൂപയും ചെലവഴിച്ചു. ‘പ്രോപ്പര്‍ ചാനലെ’ന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് അഭിഭാഷകര്‍ക്കായി ചെലവായ തുകയുടെ വിവരങ്ങളുള്ളത്.

Back to top button
error: