KeralaNEWS

ഇസ്രായേല്‍ യുദ്ധത്തിനിടെ കത്തിക്കയറി സ്വര്‍ണം; ഗ്രാമിന് കൂടിയത് 140 രൂപ

കൊച്ചി: ഇസ്രായേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍ ആഭരണപ്രിയരെ വലച്ച്‌ കത്തിക്കയറി സ്വര്‍ണവില. ഇന്ന് കേരളത്തില്‍ സ്വര്‍ണവില ഗ്രാമിന് 140 രൂപയാണ് വര്‍ധിച്ചത്. 44,320 രൂപയാണ് പവന്‍ വില.

ഇസ്രായേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍ ആഗോള മൂലധന വിപണി നേരിടുന്ന ആശങ്കകള്‍മൂലം സുരക്ഷിത നിക്ഷേപമെന്നോണം നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ചുവടുമാറ്റുന്നതാണ് വിലക്കുതിപ്പ് സൃഷ്ടിക്കുന്നത്.

ഓഹരി, കടപ്പത്ര വിപണികളില്‍ നിന്ന് നിക്ഷേപം വന്‍തോതില്‍ സ്വര്‍ണത്തിലേക്ക് മാറ്റി സുരക്ഷിതമാക്കുകയാണ് നിക്ഷേപകര്‍. കഴിഞ്ഞവാരം ഔണ്‍സിന് 1,868 ഡോളറായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇതോടെ 1,932 ഡോളറിലേക്ക് ഇരച്ചുകയറി. 24 മണിക്കൂറിനിടെ മാത്രം വില വര്‍ധിച്ചത് 62 ഡോളറാണ്.

Signature-ad

കേരളത്തില്‍ ഈ വര്‍ഷം ഇത് രണ്ടാംതവണയാണ് ഒരുദിവസം ഒറ്റയടിക്ക് സ്വര്‍ണവില ഗ്രാമിന് 140 രൂപ വര്‍ധിക്കുന്നത്. നേരത്തേ കഴിഞ്ഞ മാര്‍ച്ച്‌ 18ന് ഒറ്റയടിക്ക് 150 രൂപ ഉയര്‍ന്നിരുന്നു.

Back to top button
error: