CrimeNEWS

അക്രമം വിളിച്ചറിയിച്ച യുവാവിന് മര്‍ദനം; സീനിയര്‍ സി.പിഒയ്്ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: രാത്രിയില്‍ നടന്ന അക്രമം കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ച യുവാവിനെ വിളിച്ചുവരുത്തി മര്‍ദിച്ച സംഭവത്തില്‍ വഞ്ചിയൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനീഷിനെ കമ്മിഷണര്‍ സി.നാഗരാജു സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണവും ആരംഭിച്ചു.

തിങ്കളാഴ്ച രാത്രിയിലാണ് ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്റ് കൊട്ടിയം സ്വദേശി സാനിഷിന് പോലീസ് മര്‍ദനമേറ്റത്. ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയ സാനിഷ് കവറടി ജങ്ഷനില്‍ ഒരാളെ മറ്റൊരാള്‍ ക്രൂരമായി മര്‍ദിക്കുന്നതു കണ്ട് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. രാത്രി പന്ത്രണ്ടരയോടെ വഞ്ചിയൂര്‍ പോലീസ് സാനിഷിനെ ഫോണ്‍ ചെയ്ത് കവറടി ജങ്ഷനിലെത്താന്‍ ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ ഇയാളെ പോലീസുകാര്‍ അകാരണമായി മര്‍ദിച്ചെന്നാണ് പരാതി. ആശുപത്രിയില്‍ പോയശേഷം വഞ്ചിയൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോഴും പോലീസ് മോശമായി പെരുമാറി എന്നും സാനിഷ് കമ്മിഷണര്‍ ഓഫീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Signature-ad

പരാതി പോലീസ് ആദ്യം നിഷേധിച്ചെങ്കിലും സ്ഥലത്തെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പരാതിക്കാരന്‍ ഹാജരാക്കിയതോടെയാണ് പോലീസ് കുടുങ്ങിയത്. ഇയാളെ പോലീസുകാരന്‍ കഴുത്തിന് പിടിച്ച് തല ജീപ്പില്‍ ഇടിക്കുന്നതും മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമായിരുന്നു. എന്നാല്‍, പരാതിക്കാരന്‍ ലഹരിയിലായിരുന്നുവെന്നാണ് വഞ്ചിയൂര്‍ പോലീസ് പറയുന്നത്. കണ്‍ട്രോള്‍ റൂമില്‍ വെറുതേ വിളിച്ചുപറഞ്ഞതാണെന്നാണ് ഇയാള്‍ പറഞ്ഞത്. ഇയാള്‍ പോലീസുകാരെ അസഭ്യം പറഞ്ഞുവെന്നുമാണ് വഞ്ചിയൂര്‍ പോലീസിന്റെ ഭാഷ്യം.

Back to top button
error: