ഐസ്വാള്‍: നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന മിസോറാമില്‍ ബിജെപിയുടെ കോ ഇൻ ചാര്‍ജായി ദേശീയ സെക്രട്ടറി അനില്‍ ആന്റണിക്ക് ചുമതല നല്കി.
കേന്ദ്രമന്ത്രി കിരണ്‍ റിജുജുവാണ് ‘ഇൻ ചാര്‍ജ്’. നാഗാലാൻഡ് ഉപമുഖ്യമന്ത്രി വൈ പാറ്റോണും കോ ഇൻ ചാര്‍ജാണ്.
മിസോറാമില്‍ ഇന്ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.നവംബര്‍ ഏഴിനാണ് വോട്ടെടുപ്പ്. ഒക്ടോബര്‍ 20 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ഒക്ടോബര്‍ 21 ന് സൂക്ഷ്മ പരിശോധന നടത്തും. നാമനിര്‍ദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 23 ആണ്.