NEWSWorld

ഹമാസ് ക്രൂരതകളെ അപലപിച്ച്‌ ഹോളിവുഡ് താരങ്ങള്‍; ഇസ്രയേലിന് പിന്തുണ

ലോസ് ഏഞ്ചല്‍സ്: ഇസ്രായേലിന് നേരെ ഹമാസ് ഭീകരര്‍ നടത്തിയ ക്രൂരകൃത്യങ്ങളെ അപലപിച്ച്‌ ഹോളിവുഡ് താരങ്ങള്‍.ഇസ്രായേലിന് ഐക്യദാര്‍ഡ്യം അറിയിച്ച്‌ നൂറുകണക്കിന് താരങ്ങള്‍ തുറന്ന കത്തില്‍ ഒപ്പിടുകയും ചെയ്തു.

നിരപരാധികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ഹമാസ് കൊലപ്പെടുത്തുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്‌തെന്നും അവര്‍ ശിശുക്കളെയും പ്രായമായവരെയും ക്രൂരതയ്ക്കിരയാക്കിയെന്നും ക്രിയേറ്റീവ് കമ്മ്യൂണിറ്റി ഫോര്‍ പീസ് പുറത്തിറക്കിയ തുറന്ന കത്തില്‍ പറയുന്നു.

Signature-ad

നിരപരാധികളായ ബന്ദികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ എത്തിക്കാൻ തങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്നും താരങ്ങള്‍ കത്തിലൂടെ അറിയിച്ചു.700 ഓളം പേര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: