KeralaNEWS

എസ്ഐ സീറ്റ് ബെല്‍റ്റിടാത്തത് ചോദ്യം ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍ 

കണ്ണൂര്‍: എസ്ഐ സീറ്റ് ബെല്‍റ്റിടാത്തത് ചോദ്യം ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പാനൂര്‍ പുല്ലൂക്കര മുക്കില്‍ പീടികയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

പുല്ലൂക്കരയിലെ നാണാറത്ത് സനൂപ് (32), ആലിയാട്ട് ഫായിസ് (32) എന്നിവരാണ് അറസ്റ്റിലായത്.

പൊലീസിനെ ഭീഷണിപ്പെടുത്തി, വാഹനത്തിന് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടപടി.

Signature-ad

പൊലീസ് ഡ്രൈവറും എസ്ഐയും സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തതിനെ ഇവര്‍ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വാഹനത്തിന്റെ വശത്ത് നിന്ന് പൊലീസിനെ ചോദ്യം ചെയ്യുന്നതാണ് ദൃശ്യത്തിലുണ്ടായിരുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് ചോദ്യം ചെയ്തുകൊണ്ട് നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും സനൂപ് വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു.

എന്നാൽ പൊലീസിനെ ഭീഷണിപ്പെടുത്തി, വാഹനത്തിന് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

നീ വാഹനം തടയെന്ന് പൊലീസുകാരൻ സനൂപിനോട് തുടര്‍ച്ചയായി പറയുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. അപ്പോള്‍ താൻ വാഹനം തടഞ്ഞിട്ടില്ലെന്നു അദ്ദേഹം തിരിച്ചും പറയുന്നുണ്ടായിരുന്നു. തുടര്‍ന്ന് സനൂപിന്റെ അഡ്രസ് വാങ്ങാൻ പൊലീസ് ശ്രമിച്ചപ്പോഴും പ്രതിഷേധമുണ്ടായി. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും അത് ചോദ്യം ചെയ്തതിന്റെ പേരില്‍ കേസെടുക്കാൻ പാടില്ലെന്നും ജനങ്ങള്‍ പറഞ്ഞു. എന്നാല്‍  വാഹനം തടഞ്ഞു എന്ന കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Back to top button
error: