IndiaNEWS

ബിഹാറിൽ ട്രെയിൽപാളംതെറ്റി നാലുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്‌; ദില്ലിയില്‍ നിന്ന് അസമിലേക്ക് പോകുന്ന ട്രെയിനാണ് രാത്രി 10 മണിയോടെ പാളം തെറ്റിയത്

 പട്‌ന: ബിഹാറിലെ ബക്‌സറിനുസമീപം തീവണ്ടി പാളംതെറ്റി. അപകടത്തില്‍ നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ദില്ലിയില്‍ നിന്ന് അസമിലേക്ക് പോകുന്ന നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസ് തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. ബക്‌സറിലെ രഘുനാഥ്പുര്‍ സ്റ്റേഷനു സമീപത്തുവെച്ച് ബുധനാഴ്ച രാത്രി  10 മണിയോടെയാണ് അപകടമുണ്ടായത്‌.

ഡല്‍ഹിയിലെ അനന്ത്‌വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അസമിലെ കാമാഖ്യയയിലേക്ക് പോവുകയായിരുന്നു തീവണ്ടി. മൂന്ന് കോച്ചുകള്‍ പാളംതെറ്റി എന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദുരന്തനിവാരണസേനയും അപകടസ്ഥലത്തെത്തിയിട്ടുണ്ട്. സമീപപ്രദേശത്തെ ആശുപത്രികള്‍ക്ക് അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കി.
മെഡിക്കല്‍ സംഘം അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്.

Back to top button
error: