KeralaNEWS

റിലീസ് ചെയ്ത് 7 ദിവസം വരെ റിവ്യൂ പാടില്ലെന്ന നിര്‍ദ്ദേശം  നൽകിയിട്ടില്ല, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇത്രകാലം എന്ത് ചെയ്തു: ഹൈക്കോടതി

   കൊച്ചി:  സിനിമ റിലീസ് ചെയ്ത് 7 ദിവസം വരെ റിവ്യൂ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സിനിമ റിവ്യൂ വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി. കോടതി ഇടപെട്ടപ്പോള്‍ മാത്രമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ രംഗത്തുവന്നതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇത്രകാലം എന്ത് ചെയ്തുവെന്നും കോടതി വിമര്‍ശിച്ചു.

ഫോണ്‍ കയ്യില്‍ ഉണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ബ്ലാക്മെയില്‍ ചെയ്യുന്ന വ്ളോഗര്‍മാര്‍ മാത്രമാണ് കോടതി ഉത്തരവിനെ പേടിക്കേണ്ടത്. ജയിലില്‍ പോകാന്‍ തയാറാണെന്ന് വിളിച്ചുപറയുന്ന വ്ളോഗര്‍മാര്‍ അങ്ങനെ പോകട്ടെയെന്ന് കോടതി പറഞ്ഞു. സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, റിവ്യൂവിനെതിരെ പ്രത്യേക പ്രോട്ടോകോള്‍ ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയും വ്യക്തമാക്കി. പ്രോട്ടോകോള്‍ തയാറാക്കുന്നതിന് മുന്‍പ് സിനിമയുടെ പ്രൊഡ്യൂസര്‍മാരെയും ഡയറക്ടര്‍മാരെയും കേള്‍ക്കണമെന്നും ഡി ജി പി അറിയിച്ചു.

Back to top button
error: