
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് ജില്ലാ സ്പെഷല്‍ ടീമും ലോക്കല്‍ പൊലീസും അടൂര്‍, ഏനാത്ത് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ സംയുക്ത റെയ്ഡിലാണ് പ്രതികള്‍ കുടുങ്ങിയത്.
വടക്കടത്തുകാവിലെ വാടകവീട്ടില്‍ നിന്നാണ് 14 ചെറിയ കുപ്പികളിലായി വില്പനക്ക് സൂക്ഷിച്ച 3 ഗ്രാം 62 മില്ലിഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശികളായ ദമ്ബതികള്‍ കുടുങ്ങിയത്. ആസാം മാരിഗാണ്‍ ചാരായ്ബഹി ലാഹൗരിഗട്ട് പലഹ്ജുരി സ്വദേശി ഫാകറുദീൻ (26), ഇയാളുടെ അ ഫരിദാഖത്തൂൻ (23) എന്നിവരാണ് പിടിയിലായത്. ദിവസങ്ങളായി പ്രതികള്‍ ജില്ലാ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
മറ്റൊരു സംഭവത്തിൽ സ്പെഷല്‍ ടീമും ഏനാത്ത് പൊലീസും നടത്തിയ സംയുക്ത റെയ്ഡില്‍ 40 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കൊല്ലം കുന്നത്തൂര്‍ ശിവവിലാസം വിഷ്ണുവാണ് അറസ്റ്റിലായത്. ജില്ലയില്‍ പല സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കാലങ്ങളായി ഇയാള്‍ കഞ്ചാവ് കച്ചവടം നടത്തിവരികയാണ്. ഇയാള്‍ക്കൊപ്പം കൂട്ടാളികളുണ്ടോ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് അന്വേഷിച്ചുവരികയാണ്. ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്‌പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും അടൂര്‍, ഏനാത്ത് പൊലീസും റെയ്ഡുകളില്‍ പങ്കെടുത്തു.





