KeralaNEWS

പച്ചക്കറി ലോറിയില്‍ കേരളത്തിലേക്ക് ലഹരി കടത്ത്; 105 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

പുനലൂര്‍: കഞ്ചാവുമായി രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. എറണാകുളം പറമ്ബ് സ്വദേശി ബി. റിയാസ് (27), തമിഴ്നാട് പുളിയങ്കുടി കര്‍പ്പക റോഡ് സ്വദേശി മുരുകാനന്ദം (29) എന്നിവരാണ് ശിവഗിരി പൊലീസിന്റെ പിടിയിലായത്.

കൊല്ലം-തെങ്കാശി റോഡില്‍ ശിവഗിരി ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്.ഇവരില്‍ നിന്നും 105 കിലോ കഞ്ചാവാണ് പിടികൂടിയത്. പച്ചക്കറി ലോറിയില്‍ ആണ് ഇവര്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയത്.

Signature-ad

മധുരയില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവും പച്ചക്കറിയും ആര്യങ്കാവ് വഴി കേരളത്തിലേക്ക് കടത്താനായിരുന്നു ശ്രമം. തെങ്കാശി എസ്.പി സാംസന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: