KeralaNEWS

വീട്ടിലെത്താന്‍ വൈകിയത് ദർത്താവ് ചോദ്യം ചെയ്തു, ഭാര്യ ഒന്നരവയസുകാരന്‍ മകന്റെ തല ചുമരിലിടിച്ച് പരുക്കേല്‍പ്പിച്ച  കാമുകനൊപ്പം നാടുവിട്ടു

   കണ്ണൂര്‍: വീട്ടിലെത്താന്‍ വൈകിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനോടുളള വൈരാഗ്യത്തില്‍ ഒന്നരവയസുകാരന്‍ മകന്റെ തല ചുമരിലിടിച്ച് പരുക്കേല്‍പ്പിച്ച യുവതി കാമുകനൊപ്പം നാടുവിട്ടു. രണ്ടുമക്കളുടെ അമ്മയാണ് ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്.

ചിറക്കല്‍ കാട്ടാമ്പളളിയില്‍ താമസിക്കുന്ന യുവാവിന്റെ ഭാര്യയായ 23 വയസുകാരിയാണ് ഒന്നര വയസുകാരനായ മകനെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചു കാമുകനൊപ്പം സ്ഥലം വിട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രാത്രി നേരം വൈകി കാട്ടാമ്പളളിയിലെ ഭര്‍തൃഗൃഹത്തില്‍ ഭാര്യയെത്തിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വീട്ടില്‍ കുടുംബവഴക്കുണ്ടാകുകയും വാക്കേറ്റത്തിനിടെ ഒന്നര വയസുകാരനായ മകനെ യുവതി ചുമരിലിടിച്ച് തലയ്ക്കു പരുക്കേല്‍പ്പിക്കുകയുമായിരുന്നു.

Signature-ad

തലയ്ക്കു പരുക്കേറ്റ കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ യുവതി വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങി പുതിയ തെരുവില്‍ വാടക ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന യുവാവിനൊപ്പം ഒളിച്ചോടിയതായി ബന്ധുക്കള്‍ പറഞ്ഞു.

കുട്ടിയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചെന്ന് കാട്ടി യുവതിയുടെ ഭര്‍ത്താവ് വളപട്ടണം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ യുവാവിന്റെ മൊഴിയെടുത്ത പൊലീസ് ബാലാവകാശ സംരക്ഷണ നിയമപ്രകാരം യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: