95മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്.ഏഴു മെഡലുകള്‍ കൂടി ഉറപ്പിച്ചിട്ടുണ്ട്. അമ്ബെയ്ത്തില്‍ മൂന്നും കബഡിയില്‍ രണ്ടും ബാഡ്മിന്റൻ, ക്രിക്കറ്റ് എന്നിവയില്‍ ഓരോ മെഡലുകളുമാണ് ഇന്ത്യ ഉറപ്പിച്ചത്. ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യ 20ലധികം സ്വര്‍ണ മെഡല്‍ നേടുന്നതും ആദ്യമാണ്. ഇതുവരെ 22 സ്വര്‍ണ മെഡലുകളാണ് ഇന്ത്യ നേടിയത്.
2018ലെ ജക്കാര്‍ത്ത ഗെയിംസില്‍ 70 മെഡലുകള്‍ നേടിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവുമാണ് അന്ന് സ്വന്തമാക്കിയത്.
ഷൂട്ടിങ് റേഞ്ചിലും അത്ലറ്റിക്സിലുമാണ് ഇന്ത്യൻ താരങ്ങള്‍ കൂടുതല്‍ മെഡലുകള്‍ നേടിയത്. അത്ലറ്റിക്സില് മാത്രം 29 മെഡലുകള്‍. ഇതില്‍ ആറു സ്വര്‍ണവും 14 വെള്ളിയും ഒമ്ബത് വെങ്കലവും ഉള്‍പ്പെടും. ഷൂട്ടിങ്ങില്‍ ഏഴു സ്വര്‍ണവും ഒമ്ബത് മെഡലുകളും നേടി. ഹോക്കിയില്‍ നിലവിലെ ചാമ്ബ്യന്മാരായ ജപ്പാനെ ഒന്നിനെതിരെ അഞ്ചു ഗോളിന് തകര്‍ത്ത് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി.
നിലവില്‍ 22 സ്വര്‍ണവും 34 വെള്ളിയും 39 വെങ്കലവുമടക്കം 95 മെഡലുകളാണ് ഇന്ത്യ നേടിയത്.