തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും സംയുക്ത യോഗത്തില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിയുടെ വിമര്‍ശനം.
സംഘടനയുടെ നേതാക്കളാണ് രണ്ടു പേരും. പരമാവധി അഭിപ്രായ ഭിന്നതകളില്ലാതെ പോകണം. അഥവാ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അത് മറ്റുള്ളവര്‍ക്ക് തോന്നാതിരിക്കാന്‍ ശ്രദ്ധിക്കണം..ഭരണം നടത്താന്‍ പ്രാപ്തരെന്ന് പറയുന്നവര്‍ കുട്ടികളെക്കാള്‍ മോശമാകുന്നു.സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമുണ്ടെന്ന് പറയുമ്പോഴും അത് മുതലാക്കാന്‍ പര്യാപ്തമായ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയില്‍ നടക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്ന സുനില്‍ കനുഗോലു നിരീക്ഷിച്ചതും ആന്റണി പരാമര്‍ശിച്ചു.പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മൈക്കിന് വേണ്ടി സുധാകരനും സതീശനും മത്സരിച്ചതിന്റെ പേരിലായിരുന്നു ആന്റണിയുടെ വിമര്‍ശനം.
പാര്‍ട്ടിയുടെ പുനഃസംഘടന യോഗ്യരായവരെ വച്ചാകണമെന്ന് വ്യക്തമാക്കിയാണ് ആന്റണി പ്രസംഗം ആരംഭിച്ചത്. പാര്‍ട്ടിയെ ഒന്നായി നയിക്കേണ്ടവര്‍ തന്നെ പരസ്പരം പരസ്യമായി പോരടിക്കുന്നത് ഗുണകരമല്ല. പാര്‍ട്ടിയില്‍ ഐക്യം കൊണ്ടു വരേണ്ട കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും നേര്‍ക്കുനേര്‍ നില്‍ക്കുന്നത് ജനം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓര്‍ക്കുന്നത് നല്ലതെന്നും അദ്ദേഹം പറഞ്ഞു.