KeralaNEWS

വീടിനു സമീപം അനധികൃതമായി മദ്യവിൽപ്പന; മുൻ സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കോഴിക്കോട്: വീടിനു സമീപം അനധികൃതമായി മദ്യവിൽപ്പന നടത്തിയ മുൻ സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.കൊങ്ങന്നൂര്‍ ശിവഗംഗ വീട്ടില്‍ ശിവദാസനാണ് അറസ്റ്റിലായത്.

 അത്തോളി പൊലീസാണ് ഇയാളെ പിടികൂടിയത്.ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച്‌ നടത്തിയ സ്പെഷല്‍ റെയ്‌ഡില്‍ ആണ് കൊങ്ങന്നൂര്‍ എ.എല്‍.പി.സ്കൂളിന് സമീപം താമസിക്കുന്ന ശിവദാസനെ വീടിന് സമീപത്ത് നിന്നും പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

Signature-ad

പൊലീസ് ഇൻസ്പെക്ടര്‍ ടി.എസ്. ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ ആര്‍. രാജീവ്, കെ.പി. ബിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഒ. അനൂപ്, സിവില്‍ പൊലീസ് ഓഫിസര്‍ കെ.എം. അജീഷ്, രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

പേരാമ്ബ്ര മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: