KeralaNEWS

താമരക്കുളത്ത് ജനവാസമേഖലയിറങ്ങിയ നാല് കാട്ടുപന്നികളെ വെടിവച്ചു കൊന്നു

ആലപ്പുഴ: ചാരുംമൂടിന് സമീപം താമരക്കുളത്ത് ജനവാസമേഖലയിറങ്ങിയ നാല് കാട്ടുപന്നികളെ വെടിവച്ചു കൊന്നു.ചെങ്ങന്നൂര്‍ സ്വദേശി ദിലീപ് കോശി ജോണാണ് ഇവയെ വെടിവെച്ചിട്ടത്.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി പഞ്ചായത്ത് പ്രദേശത്ത് ലക്ഷക്കണക്കിന് രൂപയുടെ വിളകളാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്.നിരന്തരം കാര്‍ഷികവിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ പഞ്ചായത്താണ് ദിലീപിനെ നിയോഗിച്ചത്.

Signature-ad

നാട്ടിലാകമാനം കാട്ടുപന്നി ശല്യം വര്‍ദ്ധിച്ചതോടെ സര്‍ക്കാരും കൃഷിവകുപ്പും കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവിറക്കിയിരുന്നു. തുടര്‍ന്നാണ് പഞ്ചായത്ത് കമ്മിറ്റി ഷൂട്ടറെ നിയോഗിച്ചതെന്ന് പ്രസിഡന്റ് ജി.വേണുപറഞ്ഞു. വെടിവച്ചു കൊന്ന കാട്ടുപന്നികളെ മറവു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: