KeralaNEWS

മെഡിക്കല്‍ കോളജിലും പ്രവേശനോത്സവം; കോന്നിയില്‍ ഇത്തണ എത്തിയത് 100 ‘ഭാവി’ ഡോക്ടര്‍മാര്‍

പത്തനംതിട്ട: മെഡിക്കല്‍ കോളേജിലും പ്രവേശനോത്സവത്തോടെ പുതിയ ക്ലാസിന് തുടക്കം. സംസ്ഥാനത്തെ പുതിയ മെഡിക്കല്‍ കോളേജായ കോന്നിയിലാണ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ആഘോഷപൂര്‍വം വരവേറ്റത്. 100 വരുംകാല ഡോക്ടര്‍മാരാണ് പഠനത്തിനായി ഇത്തവണ കോളേജിലേക്ക് എത്തിയിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും പുറമെ കര്‍ണാടക, യുപി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും ഉള്ള വിദ്യാര്‍ത്ഥികളും പ്രവേശനോത്സത്തില്‍ പങ്കെടുത്തു.

കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പൂച്ചെണ്ടുകള്‍ നല്‍കി നവാഗതരെ കോളജിലേക്ക് സ്വീകരിച്ചു. രാജസ്ഥാനന്‍, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക സ്വദേശികളായ അമാന്‍ അഹമ്മദ്, പിയൂഷ് രാജ്വാനിയ, കിരണ്‍കുമാരി മീണ, രമ മിശ്ര, കെ അഞ്ജലി ഉള്‍പ്പടെ നൂറ് പേരാണ് രണ്ടാം ഘട്ടത്തില്‍ പ്രവേശനം നേടിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ എത്തിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയില്‍ നിന്നുമാണ്. 13 പേര്‍.

Signature-ad

എറണാകുളം – 11, കൊല്ലം – 10, കോഴിക്കോട് -10, ആലപ്പുഴ -9, തൃശൂര്‍ -9, കോട്ടയം -8, കണ്ണൂര്‍ -7, ഇടുക്കി -6 , മലപ്പുറം -6, പാലക്കാട് -2, വയനാട് – 2, കാസര്‍ഗോഡ് -2 എന്നിങ്ങനെയാണ് വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിട്ടുള്ളത്. എല്ലാ വിദ്യാര്‍ത്ഥികളും ആദ്യദിനം തന്നെ രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം കോളേജില്‍ എത്തിയിരുന്നു. ആദ്യ ബാച്ചില്‍ പ്രവേശനം നേടിയ നൂറ് കുട്ടികള്‍ ഇപ്പോള്‍ രണ്ടാം വര്‍ഷത്തിലേക്ക് കടന്നിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ കേരളത്തിലെ ഏറ്റവും മികച്ച അക്കാദമിക് സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് എംഎല്‍എ പറഞ്ഞു.

മികച്ച സൗകര്യങ്ങളുള്ള അക്കാദമിക് ബ്ലോക്ക്, ക്ലാസ്സ്മുറികള്‍ തുടങ്ങി കേരളത്തിലെ മറ്റ് മെഡിക്കല്‍ കോളജുകളില്‍ ഒന്നുമില്ലാത്ത ഏറ്റവും ആധുനികമായ ഭൗതിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 352 കോടിയുടെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കോന്നി മെഡിക്കല്‍ കോളജില്‍ നടന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യ മന്ത്രിയുടെ മേല്‍നോട്ടത്തില്‍ അവയെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള ഇടപെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദേഹം പറഞ്ഞു.

 

 

 

Back to top button
error: