KeralaNEWS

കൊല്ലത്തെ ഈ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി മദ്യം ലഭിക്കും

കൊല്ലം: പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തില്‍ 101 കുപ്പി വിദേശമദ്യം കാണിക്കയര്‍പ്പിച്ച്‌ ഭക്തൻ. ചെറുതും വലുതുമായ കുപ്പികളില്‍ വിവിധ ബ്രാൻഡുകളിലുള്ള മദ്യമാണ് ഭക്തൻ കാണിക്കയര്‍പ്പിച്ചത്.

ഭക്തനില്‍ നിന്നും കാണിക്കയായി ഏറ്റെടുത്ത മദ്യം ഭരണ സമിതി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് സൗജന്യമായി വിതരണം ചെയ്യും.

Signature-ad

ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമെന്ന് പുകള്‍പെറ്റ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളാല്‍ എന്നും വ്യത്യസ്ഥമാണ്. നിരവധിയാളുകളാണ് ഇത് കാണാൻ മാത്രം ദിവസവും ക്ഷേത്രത്തിലെത്തുന്നത്.

ദ്രാവിഡാചാരം ഇപ്പോഴും നിലനില്‍ക്കുന്ന ക്ഷേത്രത്തില്‍ കള്ള്, മുറുക്കാൻ, കോഴി തുടങ്ങിയവയാണ് വഴിപാടുകള്‍.ഉദ്ദിഷ്ഠ കാര്യ ലബ്ദിയ്ക്കായി മലയപ്പുപ്പന് മുമ്ബില്‍ കള്ള് വഴിപാട് നടത്തുന്നത് ഏറെ ശ്രേഷ്ഠമായി കരുതപ്പെടുന്നു. ഇതിൻ്റെ ഭാഗമായാണ് ഞായറാഴ്ച മലയപ്പുപ്പന് മുമ്ബില്‍ ഒരു ഭക്തൻ 101 കുപ്പി വിദേശമദ്യം കലശമായി സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: