കേരളത്തിൽ എന്തുകൊണ്ടാണ് ചീട്ടു കളിക്കുന്നത് ഇത്രവലിയ കുറ്റമാകുന്നത് ? ചോദിക്കുന്നത് മുരളി തുമ്മാരുകുടിയാണ്.മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ്:
ചീട്ടുകളി എന്ന “മാരക” കുറ്റകൃത്യം !ട്രിവാൻഡ്രം ക്ലബ്ബിൽ മുറിയെടുത്ത് അതിനുള്ളിൽ ഇരുന്നു ചീട്ടു കളിച്ചവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന “ബ്രേക്കിംഗ് ന്യൂസ്” ദൃശ്യങ്ങൾ കാണുന്നു.വലിയ തീവ്രവാദികളെ ഒക്കെ പിടിച്ചുകൊണ്ടുപോകുന്നത് പോലെയാണ് സീൻ. അമ്പത് വർഷമായി കാണുന്ന സീനാണ്. നാട്ടിൻ പുറത്തു മാവിന്റെ ചോട്ടിൽ ഒക്കെ ഇരുന്നു ചീട്ടു കളിക്കുന്നവരെ, അവർ പണം വച്ച് കളിച്ചാലും ഇല്ലെങ്കിലും, തുരത്തി ഓടിക്കുന്ന പോലീസ്.
അത്തരത്തിൽ ഓടിപ്പോകുമ്പോൾ കിണറിലും പുഴയിലും ഒക്കെ വീണ് ആളുകൾ മരിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട് അടുത്തയിടക്ക് ഇത്തരത്തിൽ ചീട്ടു കളി “പിടിക്കാൻ” പോയ ഒരു പോലീസ് ഓഫീസറും മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. സത്യത്തിൽ എന്താണ് ഇവിടുത്തെ കുറ്റകൃത്യം?
സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് പുകവലിക്കുന്നതും ലോട്ടറി മേടിക്കുന്നതും ഒന്നും കുറ്റകരമല്ലാത്ത നാട്ടിൽ, ലോട്ടറി ഒക്കെ സർക്കാർ തന്നെ നടത്തുന്ന നാട്ടിൽ, പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് പൂർണ്ണമായി മനസ്സിലാക്കിയിട്ടും അതിൻ്റെ വില്പന തുടരാൻ അനുവദിക്കുകയും ആ വിൽപ്പനയിൽ നിന്നും സർക്കാർ പണം ,സമ്പാദിക്കുകയും ഒക്കെ ചെയ്യുന്ന നാട്ടിൽ എന്തുകൊണ്ടാണ് ചീട്ടു കളിക്കുന്നത് ഇത്രവലിയ കുറ്റമാകുന്നത്? പണ്ടേ മാറേണ്ട നിയമമാണ് ഇത്- മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഈ പോസ്റ്റിനു താഴെ പലരും കമന്റുകളിട്ടത് ഇങ്ങനെയാണ് ,ഈട് വെച്ചുള്ള ചൂത് കളി നമ്മുടെ ആർഷസംസ്കൃതിയുടെ ഭാഗമാണ്. രാജ്യം പോലും പണയം വെച്ച് ചൂതാടി തോറ്റവരാണ് നമ്മുടെ ഹീറോസ്. അറ്റകൈയ്ക്ക് കുടുമ്മത്തുള്ളോരെവരെ കൊളാറ്ററലാക്കാം എന്നും ഉണ്ട്.
എന്തിനോ തിളയ്ക്കുന്ന സാമ്പാർ എന്ന് പറയും പോലെ കാലഹരണപ്പെട്ട ഒരുപാട് നിയമങ്ങൾ നമ്മൾ കൊണ്ട് നടക്കുന്നുണ്ട് .ലോട്ടറി നടത്താമെങ്കിൽ കാസിനോകൾ അനുവദിച്ച് നല്ല വരുമാനം സർക്കാരിന് ഉണ്ടാക്കിക്കൂടെ എന്ന ചിന്തകൾ വരുന്നുമില്ല.CASH വെച്ചുള്ള ചീട്ട് കളിയുടെ പേരിൽ ഒരുപാട് തർക്കങ്ങളും കൊ ലപാതകം വരെ ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടായാൽ അപ്പോഴും സമൂഹം പോലിസിനേ കുറ്റം പറയും. അതിലും നല്ലത് നിരോധനം തന്നെ.എന്നിരുന്നാലും ഇതൊക്കെ ബ്രേക്കിങ് news ആവുന്നത് എങ്ങനെ ആണെന്ന് മാത്രം മനസിലാവുന്നില്ല