KeralaNEWS

ക്ഷേത്രത്തിലെ തിരക്കിനിടയിൽ മാല മോഷണം; തമിഴ്നാട് സ്വദേശിനികളായ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

പത്തനംതിട്ട: ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ തിരക്കിനിടയിൽ മാല പൊട്ടിച്ചോടിയ തമിഴ്നാട് സ്വദേശിനികളായ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ.ഞായറാഴ്ചയായിരുന്നു സംഭവം.
 ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വള്ളസദ്യ സമാപിച്ച സമയത്തായിരുന്നു മാല മോഷണം.മാല പൊട്ടിച്ച് മൂന്നു സ്ത്രീകൾ തിരക്കിനിടയിലൂടെ കടന്നയങ്കിലും ഇത് കണ്ട ആറൻമുള സ്വദേശിയായ ഓട്ടോഡ്രൈവർ ഇവരെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.
തമിഴ്‌നാട് വെല്ലൂർ ജില്ലയിൽ പെരുമുഖത്ത് ഡോർ നമ്പർ 13ൽ താമസിക്കുന്ന സുരേഷിന്റെ ഭാര്യ 40 കാരിയായ സുധ, മാരി മുത്തുവിന്റെ ഭാര്യ 32 വയസ്സുള്ള കാവ്യ, 30 കാരിയായ ഖുഷി എന്ന ഉഷ എന്നിവരാണ് പിടിയിലായത്. ആഭരങ്ങൾ ബ്ലൗസിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു.
ക്ഷേത്രത്തിലെത്തിയ തിരുവനന്തപുരം സ്വദേശിനിയുടെ മാലയാണ് ഇവർ പൊട്ടിച്ചെടുത്തത്. പെരുമ്പാവൂർ, കൊടുങ്ങല്ലൂർ, ഉദയംപേരൂർ, ആറ്റിങ്ങൽ, പാങ്ങോട്, വഞ്ചിയൂർ, എറണാകുളം, സെൻട്രൽ,ചെങ്ങമനാട്, കുന്നത്തുനാട്, പൂന്തുറ, പന്തളം, ഇരവിപുരം, ശാസ്താംകോട്ട, എളമക്കര, ചാത്തന്നൂർ പാറശാല തുടങ്ങിയ സ്റ്റേഷനുകളിൽ ഇവർക്കെതിരെ മാല മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: