KeralaNEWS

കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു അനിയത്തിയുടെ ഭർത്താവിന്റെ കൂടെ ഒളിച്ചോടിയ 28കാരിയും കാമുകനും പോലീസ് പിടിയിൽ

കൊല്ലം: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടയ്ക്കൽ സ്വദേശി 28 കാരിയായ ഐശ്വര്യ, സഹോദരിയുടെ ഭർത്താവ് സഞ്ജിത്ത് എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
മാടൻനടയ്ക്ക് സമീപമുള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് കൊല്ലം വിഷ്ണത്തുകാവിലുള്ള ഭർത്താവിന്റെ ബന്ധുവീട്ടിലാണ് ഐശ്വര്യ ആദ്യം എത്തിയത്. ഇവിടെ നിന്ന് കാമുകനും സഹോദരി ഭർത്താവുമായ സഞ്ജിത്തിനൊപ്പം മുങ്ങുകയായിരുന്നു.കുട്ടികളെ ഉപേക്ഷിച്ചതിനുൾപ്പടെയാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്.
ഐശ്വര്യയെ കാണാതായതിനെ തുടർന്ന് ഭർത്താവ്  ഇരവിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.തുടർന്ന് വെസ്റ്റ് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവർ  ട്രെയിനിൽ മധുരയിലേക്ക് പോവുകയാണെന്ന് മനസ്സിലായി.
ഇതോടെ വെസ്റ്റ് പോലീസ് റെയിൽവേ പോലീസിന് വിവരം കൈമാറി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.കൊല്ലം എസിപിയുടെ നിർദേശപ്രകാരം വെസ്റ്റ് പൊലീസ് മധുരയിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.പിന്നീട് ഇവരെ ഇരവിപുരം പോലീസിന് കൈമാറി.സഞ്ജിത്തിന് ഭാര്യയും രണ്ട് കുട്ടികളും ഐശ്വര്യയ്ക്ക് ഒരു കുട്ടിയുമാണ് ഉള്ളത്.
 തിരുവനന്തപുരം തൈക്കാട് സ്വദേശിനി ഐശ്വര്യയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സഞ്ജിത്തിനെ കൊട്ടാരക്കര സബ് ജയിലിലേക്കും റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: