KeralaNEWS

തലസ്ഥാന ജില്ലയിൽ പെരുമഴ തുടരുന്നു; പിഎസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ പെരുമഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ തുടങ്ങിയ കനത്തമഴ പലയിടങ്ങളിലും തുടരുകയാണ്. നഗര മേഖലയിലും മലയോര മേഖലയിലുമടക്കം ഇടവിട്ട് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കനത്ത മഴയെ തുടർന്ന് പിഎസ് സി പരീക്ഷകൾ മാറ്റി. തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടക്കേണ്ട ജെയിൽ വകുപ്പ് അസിസ്റ്റന്റ് പ്രിസണ് ഓഫീസർ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷ മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

നഗരത്തിലടക്കം പലയിടത്തും വെള്ളംകയറിയിട്ടുണ്ട്. തമ്പാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് മുന്നിൽ വൻ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. അതേസമയം തലസ്ഥാന ജില്ലയിൽ ഇന്ന് പെരുമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. നിലവിൽ തിരുവനന്തപുരത്ത് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിലും തിരുവനന്തപുരം ജില്ലയിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമേ തെക്കൻ കേരളത്തിലെ പല ജില്ലകളിലും മഴ തുടരുകയാണ്.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: