KeralaNEWS

കോട്ടയത്തും തിരുവനന്തപുരത്തും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി;പിഎസ് സി പരീക്ഷകളും മാറ്റി

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്ത് നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്കൂളുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.
 കോട്ടയം നഗരസഭയിലെ സെന്റ് ജോണ്‍സ് യു.പി സ്കൂള്‍, ഗവണ്‍മെന്റ് യുപി സ്കൂള്‍ കല്ലുപുരയ്ക്കല്‍, ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍ കരുനാക്കല്‍, തിരുവാര്‍പ്പ് പഞ്ചായത്തിലെ സെന്റ്മേരിസ് എല്‍ പി സ്കൂള്‍, തിരുവാര്‍പ്പ് എസ്‌എൻഡിപി ഹയര്‍ സെക്കൻഡറി സ്കൂള്‍ കിളിരൂര്‍ എന്നീ സ്കൂളുകള്‍ക്കാണ് ബുധനാഴ്ച (2023 ഒക്ടോബര്‍ 4) അവധി പ്രഖ്യാപിച്ചത്.

അതേസമയം, തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഒക്ടോബര്‍ നാല് ) ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.

Signature-ad

കനത്ത മഴ തുടരുന്നതിനാല്‍ പിഎസ് സി പരീക്ഷകളും മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നാളെയും മറ്റന്നാളും നടക്കേണ്ട ജെയില്‍ വകുപ്പ് അസിസ്റ്റന്റ് പ്രിസൺ ഓഫീസര്‍ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷ ഉൾപ്പെടെയാണ് മാറ്റിയത്.പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

Back to top button
error: