KeralaNEWS

ബസിടിച്ച്‌ വീട്ടമ്മയുടെ മരണം: ഡ്രൈവര്‍ക്ക് 18 മാസം തടവും ഒന്നരലക്ഷം രൂപ പിഴയും

പറവൂര്‍: സ്വകാര്യ ബസിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 18 മാസം തടവും ഒന്നരലക്ഷം രൂപ പിഴയും.പറവൂര്‍ അഡിഷണല്‍ സെഷൻസ് കോടതിയുടേതാണ് വിധി.

കണ്ണമാലി ചെറിയകടവ് തുണ്ടിപറമ്ബില്‍ ലക്ഷ്മണന്റെ ഭാര്യ രുഗ്മിണി (67) ബസിടിച്ച്‌ മരിച്ച കേസിലാണ് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഡ്രൈവര്‍ കൈപ്പമംഗലം എള്ളുപറമ്ബില്‍ മുനീറി (28)നെ കോടതി ശിക്ഷിച്ചത്.

എറണാകുളം – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൃഷ്ണ ബസിലെ ഡ്രൈവറാണ് മുനീര്‍. പിഴത്തുകയില്‍ ഒരു ലക്ഷം രൂപ രുഗ്മിണിയുടെ അവകാശികള്‍ക്കും 50,000 രൂപ അപകടത്തില്‍ പരിക്കേറ്റ മകൻ ആനന്ദകുമാറിനും നല്‍കണം.

Signature-ad

2018 ഫെബ്രുവരി 4ന് വൈകിട്ട് നാലിന് ദേശീയപാത 66ല്‍ ചെറിയപ്പിള്ളി കവലക്ക് സമീപമായിരുന്നു അപകടം. രുഗ്മിണിയെ പിന്നിലിരുത്തി മകൻ ആനന്ദകുമാര്‍ ഓടിച്ച ബൈക്കിന്റെ വശത്ത് മുനീര്‍ അമിതവേഗത്തില്‍ ഓടിച്ചുവന്ന ബസ് ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ രുഗ്മിണിയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങിയായിരുന്നു മരണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: