IndiaNEWS

മധ്യപ്രദേശില്‍ 35 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; യുവതി ഗുരുതരാവസ്ഥയിൽ

ഭോപ്പാൽ:മധ്യപ്രദേശില്‍ 35 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു.പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച ശേഷം യുവതിയെ വയലില്‍ ഉപേക്ഷിക്കുകയായിരുന്നു.

മധ്യപ്രദേശിലെ അശോക് നഗര്‍ ജില്ലയിലാണ് സംഭവം.ഞായറാഴ്ച, പരിക്കേറ്റ ഒരു സ്ത്രീ ബോധരഹിതയായി വയലില്‍ കിടക്കുന്നതായി കണ്ട ഗ്രാമവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂട്ടബലാത്സംഗ കേസിലെ പ്രതികളിലൊരാള്‍ ഇരയുടെ ഭര്‍ത്താവ് പ്രതിയായ കൊലപാതക കേസിലെ സാക്ഷിയാണ്.പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: