KeralaNEWS

ഇടുക്കി രൂപതയിലെ ഫാ. കുര്യക്കോസ് മറ്റം ബിജെപിയിൽ ചേർന്നു

ടുക്കി രൂപതയിലെ വൈദികൻ ബിജെപിയില്‍ അംഗമായി. കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ ഇടവക വൈദികൻ ഫാ.കുര്യക്കോസ് മറ്റമാണ് ബി ജെ പിയില്‍ ചേര്‍ന്നത്.

വൈദികനെ ഷാള്‍ അണിയിച്ച്‌ ബി ജെ പി അംഗമായി സ്വീകരിച്ചത് ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി നേരിട്ടെത്തിയായിരുന്നു.ഇതാദ്യമായാണ് ഒരു വൈദികൻ ബി ജെ പിയില്‍ അംഗമാകുന്നതെന്ന് നേതാക്കൾ പറഞ്ഞു.

Signature-ad

അതേസമയം ക്രൈസ്തവര്‍ക്ക് ചേരാൻ കൊള്ളാത്ത പാര്‍ട്ടിയാണ് ബി ജെ പി എന്ന് വ്യാപക പ്രചരണമുണ്ടെന്നും ഇതിനൊരു മാറ്റമുണ്ടാകണമെന്നും ബി ജെ പി അംഗമായ ശേഷം ഫാ. കുര്യാക്കോസ് മറ്റം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: