IndiaNEWS

വനിത കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ കേസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂഡൽഹി:വനിത കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ കേസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍.ഹെഡ് കോണ്‍സ്റ്റബിള്‍ സുരേന്ദ്ര, ഇയാളുടെ ഭാര്യാസഹോദരൻ രവിൻ, സുഹൃത്ത് രാജ്‌പാല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

2021 സെപ്റ്റംബര്‍ 8നാണ് യുവതിയെ മേലുദ്യോഗസ്ഥനായ സുരേന്ദ്ര കൊലപ്പെടുത്തുന്നത്.വിവാഹിതനായ സുരേന്ദ്ര അവിവാഹിതനാണെന്ന് വിശ്വസിപ്പിച്ച്‌ യുവതിയുമായി സൗഹൃദത്തിലായിരുന്നു. എന്നാല്‍, തന്നെ വഞ്ചിക്കുകയാണെന്ന് മനസിലാക്കിയ യുവതി സുരേന്ദ്രയുമായുള്ള ബന്ധം ഇയാളുടെ ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളുകയായിരുന്നു.

ഭാര്യയ്ക്കും 12 വയസുള്ള കുട്ടിക്കും ഒപ്പം അലിപൂരിലാണ് സുരേന്ദ്ര താമസിക്കുന്നത്. 2019ലാണ് ഇയാള്‍ വനിത കോണ്‍സ്റ്റബിളുമായി അടുപ്പത്തിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: