IndiaNEWS

കര്‍ണാടകയിൽ രണ്ട് മുൻ ബി.ജെ.പി. എം.എല്‍.എ.മാര്‍ കോണ്‍ഗ്രസില്‍ ചേർന്നു

ബംഗളൂരു:കര്‍ണാടകയിൽ രണ്ട് മുൻ ബി.ജെ.പി. എം.എല്‍.എ.മാര്‍ കോണ്‍ഗ്രസില്‍ ചേർന്നു.ഗദഗ് ജില്ലയിലെ ഷിരഹട്ടി മണ്ഡലത്തില്‍നിന്ന് രണ്ടുതവണ എം.എല്‍.എ.യായ രാമണ്ണ എസ്. ലമാനി, മുദിഗെരെ മുൻ എം.എല്‍.എ. കുമാരസ്വാമി എന്നിവരാണ് കോണ്‍ഗ്രസില്‍ ചേർന്നത്.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞ നേതാക്കളാണ് രാമണ്ണയും എം.പി. കുമാരസ്വാമിയും. കുമാരസ്വാമി പാര്‍ട്ടിവിട്ട് ജെ.ഡി.എസില്‍ ചേര്‍ന്ന് മുദിഗെരെ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: