IndiaNEWS

എൻ.ഡി.എയില്‍ ചേരാനില്ല; ദേവഗൗഡയെ നിലപാടറിയിച്ച്‌ ജെ.ഡി.എസ് കേരള ഘടകം

തിരുവനന്തപുരം:എൻ.ഡി.എ മുന്നണിയില്‍ ചേര്‍ന്ന ജെ.ഡി.എസ് നിലപാടിനൊപ്പം തങ്ങളില്ലെന്ന് കേരള ഘടകം ദേശീയ നേതൃത്വത്തെ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണൻകുട്ടിയുമാണ് ദേശീയ പ്രസിഡന്റ് എച്ച്‌.ഡി. ദേവഗൗഡയെ ബംഗളൂരുവില്‍ കണ്ട് നിലപാടറിയിച്ചത്.

ബി.ജെ.പിക്കൊപ്പം ഒരുനിലക്കും യോജിച്ച്‌ പോകാനാകില്ലെന്ന് മാത്യു ടി. തോമസ് പറഞ്ഞു. 2006ലും വ്യത്യസ്ത നിലപാടുമായി കേരള ഘടകവും ദേശീയ നേതൃത്വവും മുന്നോട്ടുപോയ ചരിത്രമുണ്ട്.  ദേശീയ തലത്തിലെ ബി. ജെ.പിയുടെ സഖ്യകക്ഷി കേരളത്തില്‍ എല്‍.ഡി.എഫിനൊപ്പമാണെന്ന പ്രചാരണം യു.ഡി.എഫ് ശക്തമാക്കിയിട്ടുണ്ട്. ബി. ജെ.പി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍തുടരാനാവില്ലെന്ന് സി.പി.എമ്മും വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഗൗഡയുമായുള്ള കൂടിക്കാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: