IndiaNEWS

‌തമിഴ്നാട്ടില്‍ 38കാരിയായ സ്ത്രീ രണ്ട് മക്കളെ ചേര്‍ത്തുപിടിച്ച് തീ കൊളുത്തി മരിച്ചു; രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവും മരിച്ചു

വില്ലുപുരം: തമിഴ്നാട്ടിൽ അമ്മ രണ്ട് മക്കളെ ചേർത്തുപിടിച്ച് തീ കൊളുത്തി മരിച്ചു. മക്കളെ കെട്ടിപ്പിടിച്ച് 38 കാരിയായ സ്ത്രീ തീ കൊളുത്തുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവും മരിച്ചു. കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂർപേട്ടക്കടുത്തുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്. എം ദ്രവിയം, അഞ്ചും മൂന്നും വയസ്സുള്ള പെൺമക്കൾ, ദ്രവിയത്തിൻറെ പിതാവ് പൊന്നുരംഗം എന്നിവരാണ് മരിച്ചത്. രക്ഷിക്കാൻ ശ്രമിച്ച യുവതിയുടെ സഹോദരന്മാർക്ക് പരിക്കേറ്റു. ഇവർ ഉളുന്ദുർപേട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഭർത്താവ് മധുരൈ വീരനുമായി അകന്നു കഴിയുകയായിരുന്നു ദ്രവിയം. രണ്ട് വർഷമായി മക്കളോടൊപ്പം സ്വന്തം വീട്ടിലായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ വീട്ടുകാർ ശ്രമിക്കുന്നതിനിടെയാണ് യുവതി മക്കളുമായി ജീവനൊടുക്കിയത്. ദ്രവിയത്തിൻറെ അച്ഛൻ പൊന്നുരംഗം (78), മധുരൈ വീരനെ ചർച്ചയ്ക്കായി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. പൊന്നുരംഗവും മക്കളായ വിജയകുമാറും സദാനന്ദവും യുവാവുമായി സംസാരിക്കുകയായിരുന്നു. അതിനിടെ യുവതി വീട്ടിൽ കയറി വാതിൽ അടച്ചു.

Signature-ad

വീട്ടിൽ നിന്നും അലർച്ച കേട്ടാണ് എല്ലാവരും ഓടി ഉള്ളിലെത്തിയത്. അപ്പോഴേക്കും യുവതി തീ കൊളുത്തിയിരുന്നു. മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളെയും കൊച്ചുമക്കളെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് യുവതിയുടെ അച്ഛൻ പൊന്നുരംഗം മരിച്ചത്. യുവതിയുടെ സഹോദരന്മാർക്ക് പൊള്ളലേറ്റു. തിരുനാവലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Back to top button
error: