IndiaNEWS

പ്രാഥമിക കര്‍ത്തവ്യങ്ങള്‍ക്കായി  വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു കൊന്നു

പട്ന: പ്രാഥമിക കര്‍ത്തവ്യങ്ങള്‍ക്കായി രാത്രിയില്‍ വീടിന് പുറത്തിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു.

ബിഹാറിലെ പട്നയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.പ്രാഥമിക കര്‍ത്തവ്യങ്ങള്‍ക്കായി വീടിന് പുറത്തിറങ്ങിയ കുട്ടിയെ പ്രദേശവാസിയായ യുവാവ് തട്ടിക്കൊണ്ടുപോകുകയും പിന്നീട് സുഹൃത്തുക്കളെ വിളിച്ചുചേര്‍ത്ത ശേഷം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.

Signature-ad

പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ വയലില്‍ എത്തിച്ച ശേഷമായിരുന്നു ആക്രമണം.സംഭവത്തിന് പിന്നാലെ പ്രതികള്‍ കുട്ടിയെ വയലില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു.

കുട്ടിക്കായുള്ള തെരച്ചില്‍ നടത്തുന്നതിനിടെ വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയതായും അന്വേഷണം പുരോഗമിക്കുകയാമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: