IndiaNEWS

രണ്ട് വ്യോമസേനാംഗങ്ങള്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു 

ഭോപ്പാൽ: മധ്യപ്രദേശിലെ ബേതുല്‍ ജില്ലയില്‍ രണ്ട് വ്യോമസേനാംഗങ്ങള്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു. ബേതുലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ധനോര പരസ്‌ദോയില്‍ വിനോദസഞ്ചാരത്തിന് പോയ ഒമ്ബത് പേരടങ്ങുന്ന ഐഎഎഫ് ജീവനക്കാരുടെ സംഘത്തിലെ അംഗങ്ങളാണ് മരിച്ചത്.

വിഷ്ണുദത്ത് (23), യോഗേന്ദ്ര ധാക്കദ് (23) എന്നിവര്‍ക്കാണ് ജീവൻ നഷ്ടമായത്.രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.

Signature-ad

ഐഎഎഫിന്റെ അംല സ്റ്റേഷനിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. സംഘം ധനോര പരസ്‌ദോയില്‍ വിനോദയാത്രയ്‌ക്കെത്തിയപ്പോള്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: