IndiaNEWS

അപമാന ഭാരത്താൽ ഭാരതം

ധ്യപ്രദേശിൽ 12കാരി ക്രൂരബലാത്സംഗത്തിനിരയായത് കഴിഞ്ഞ ദിവസമായിരുന്നു.രാജ്യത്തെ തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു സംഭവം.അതിലും
ഞെട്ടിപ്പിക്കുന്നതായിരുന്നു സഹായത്തിനായി വാവിട്ടു നിലവിളിച്ച ആ പെൺകുട്ടിയെ ആട്ടിപ്പായിച്ച ഉജ്ജൈയിലെ ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായ പ്രതികരണം.

കഴിഞ്ഞദിവസമാണ് ഉജ്ജൈനിലെ ബദ്‌നഗര്‍ റോഡില്‍ ചോരയൊലിക്കുന്നനിലയില്‍ 12 വയസ്സുകാരിയെ കണ്ടെത്തിയത്.അര്‍ധനഗ്‌നയായനിലയില്‍ തെരുവിലൂടെ നടക്കുന്ന പെണ്‍കുട്ടി വീടുകള്‍തോറും കയറി സഹായം അഭ്യര്‍ഥിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍, പലരും കുട്ടിയെ ആട്ടിപ്പായിക്കുകയാണ് ചെയ്തത്.ഒടുവില്‍ ബോധരഹിതയായി വഴിയില്‍ കിടന്ന പെണ്‍കുട്ടിയെ ഏതോ പുരോഹിതനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Signature-ad

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വീടുകളില്‍ സഹായത്തിനായി അര്‍ധ നഗ്നയായി രണ്ട് മണിക്കൂറോളം യാചിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.സഹായത്തിനായിപെണ്‍കുട്ടി നടന്നത് എട്ട് കിലോമീറ്ററാണ്.ഒടുവില്‍ തളര്‍ന്നവള്‍ തെരുവില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

മറ്റൊന്നാണ് മധ്യപ്രദേശ് സംസ്ഥാനത്തെ സാക്ഷാല്‍ ശിവന്റെ പേരിലുള്ള ശിവപുരി ജില്ലയിൽ നടന്ന രണ്ട് കുട്ടികളുടെ കൊലപാതകമാണ്.സ്വന്തം വീട്ടില്‍ കക്കൂസ് ഇല്ലാത്തതു കൊണ്ട് പറമ്ബില്‍ മലവിസര്‍ജ്ജനം ചെയ്യേണ്ടി വന്നതിനാല്‍ മേല്‍ജാതിക്കാരുടെ തല്ലു കൊണ്ടായിരുന്നു രണ്ടു കുട്ടികളുടെയും മരണം.

മരണപ്പട്ടത് രോഷ്നി ബാല്‍മീകി (12) അവിനാഷ് ബാല്‍മീകി (12) എന്നിങ്ങനെ രണ്ടു ദലിത് കുട്ടികൾ.

ഉത്തര്‍പ്രദേശില്‍ ഇൻജക്ഷൻ മാറിനല്‍കിയതിനെത്തുടര്‍ന്ന് പതിനേഴുകാരി മരിച്ചതും കഴിഞ്ഞ ദിവസമായിരുന്നു.പെണ്‍കുട്ടി മരിച്ചുവെന്നറിഞ്ഞതോടെ മൃതദേഹം ബൈക്കിന്റെ മുകളില്‍ വെച്ചശേഷം ഡോക്ടറും മറ്റു ആശുപത്രി ജീവനക്കാരും സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നു.

യുപിയിലെ മെയിൻപുരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. മെയിൻപുരി സ്വദേശിനിയായ ഭാര്‍തിയാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

ഗിരുരിലെ കര്‍ഹല്‍ റോഡിലെ രാധസ്വാമി ആശുപത്രിയിൽ പനിയെത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ എത്തിച്ചത്.എന്നാല്‍ ഡോക്ടര്‍ ഇൻജക്ഷൻ നല്‍കിയ ശേഷം പെൺകുട്ടിയുടെ നില വഷളാവുകയും മരിക്കുകയുമായിരുന്നു.ഉടൻ തന്നെ ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ പെണ്‍കുട്ടിയുടെ മൃതദേഹം താങ്ങിവെച്ച ശേഷം ഡോക്ടർ സ്ഥലം വിട്ടു.ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

മധ്യപ്രദേശിലെ ഉജ്ജയിനിലാണ് 12കാരി ക്രൂരബലാത്സംഗത്തിനിരയായത്.ഹിന്ദുക്കളുടെ ഒരു വലിയ തീര്‍ത്ഥാടന കേന്ദ്രമാണ് ഈ സ്ഥലം.ഇതേ സ്ഥലത്ത് ഒരു പശുവിനെയോ കാളയേയോ ആരെങ്കിലും ഉപദ്രവിച്ചിരുന്നെങ്കിലോ ..?

 ആളുടെ ശവം പോലും ബാക്കി കിട്ടില്ലായിരുന്നു.ഇതാണ് ഇന്നത്തെ ഭാരതം…!!

Back to top button
error: