കോട്ടയം:കഴുത്തിൽ കുരുക്കിയ കയർ ഓട്ടോറിക്ഷയിൽ കെട്ടി പാലത്തിൽ നിന്ന് ചാടി യുവാവ് മരിച്ചു.അമ്മയെ കൊന്ന കേസിലെ പ്രതി പനച്ചിക്കാട് സ്വദേശി ബിജു (50) ആണ് ആത്മഹത്യ ചെയ്തത്.
അമ്മയെ നെഞ്ചിലും മുഖത്തും ചവിട്ടി കൊന്ന കേസിലെ പ്രതിയാണ് ബിജു. ജാമ്യത്തിൽ ഇറങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. കോട്ടയം വാകത്താനത്താണ് സംഭവം നടന്നത്.