
മേഘാലയ സംസ്ഥാനത്തിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ ഒരു പട്ടണമാണ് ചിറാപുഞ്ചി. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായിരുന്നു ചിറാപുഞ്ചി, എന്നാലിന്ന് കനത്ത പ്രകൃതി നാശം മൂലം ആ സ്ഥാനം മേഘാലയയിലെ തന്നെ മൗസിൻറം എന്ന പ്രദേശത്തിനാണ്.
തലസ്ഥാനമായ ഷില്ലോങ്ങിൽ നിന്ന് 15 കി മീ അകലെയുള്ള ഒരു ജലസംഭരണിയാണ് ഉമിയം തടാകം. സാധാരണയായി ബാരാപാനി തടാകം എന്നും അറിയപ്പെടുന്നു. മേഘാലയ സംസ്ഥാനത്തെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഈ തടാകം. വാട്ടർ സ്പോർട്സ്, സാഹസിക സൗകര്യങ്ങൾ എന്നിവയ്ക്ക് പ്രശസ്തമാണ് ഇവിടം. കയാക്കിംഗ്, വാട്ടർ സൈക്ലിംഗ്, സ്കോർട്ടിങ്, ബോട്ടിംഗ് എന്നിവയാണ് ഇവിടത്തെ വിനോദങ്ങൾ.
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമാണ് മേഘാലയയുടെ കിഴക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന മൗളിംലോംഗ് ഗ്രാമം. ഏകദേശം അഞ്ഞൂറോളം ആളുകൾ വസിക്കുന്ന ഒരു ഗ്രാമമാണ് മൗളിങ്‌ലോംഗ്. ഗ്രാമവാസികളൊക്കെ നല്ല വിദ്യാഭ്യാസവും വിവരവുമൊക്കെയുള്ളവരാണ്. ഗ്രാമത്തിലെ വീടുകളിൽ ഭൂരിഭാഗവും പഴമ നിലനിർത്തിക്കൊണ്ട് മുളയും, തടികളും, ഒരു പ്രത്യേകതരം പുല്ലും ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ളവയാണ്. സന്ദർശകർക്ക് 10 രൂപ ടിക്കറ്റെടുത്ത് ഈ ഗ്രാമം മുഴുവൻ കണ്ടാസ്വദിക്കാവുന്നതാണ്. ഗ്രാമത്തിലെ വിവിധ ട്രീ ഹൗസുകളിൽ നിന്നും നോക്കിയാൽ ബംഗ്ളാദേശ് കാണുവാൻ സാധിക്കും. ഇവിടെ സന്ദർശകർക്ക് താമസിക്കുന്നതിനായി ഹോം സ്റ്റേകളും ലഭ്യമാണ്.
മേഘാലയയിലെ മറ്റൊരു കൗതുകമാണ് ദൗകിയിലെ ഉംഗോട്ട് നദിയിലൂടെയുള്ള തോണിയാത്ര. വളരെ തെളിഞ്ഞ കണ്ണാടിപോലുള്ള ജലാശയത്തിലൂടെ തോണിയിൽ യാത്ര ചെയ്യുവാൻ നാലു പേർക്ക് ഏകദേശം 700 രൂപയോളം വരും. ഇന്ത്യ – ബംഗ്ലാദേശ് ബോർഡറിൽ കൂടിയാണ് നദിയെന്നതിനാൽ ആ രാജ്യത്തെയും രാജ്യക്കാരേയുമൊക്കെ തോണിയിലിരുന്നുകൊണെട് കാണുവാൻ സാധിക്കും.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan