KeralaNEWS

കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്ന് ഫീഡർ സർവീസ് 

കൊച്ചി:കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലേക്കും ഇൻഫോപാർക്കിലേക്കും ഫീഡർ സർവീസുകൾ ആരംഭിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സർവീസുകൾ വിജയം കണ്ടതോടെയാണ് സ്ഥിരമായി തന്നെ സർവീസുകൾ നടത്താൻ സമ്മതമാണെന്ന് കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചത്.പുതിയ ഫീഡർ സർവീസുകൾ വരുന്നതോടെ പ്രദേശത്തെ ഐ.ടി മേഖലയിലുൾപ്പെടെയുള്ള ജീവനക്കാരുടെയും ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും മറ്റ് തൊഴിലാളികളുടെയും വിദ്യാർത്ഥികളുടേയും യാത്ര എളുപ്പമാകും.
മെട്രോ ഫീഡർ സർവീസ് വിപുലപ്പെടുന്നതിലൂടെ നഗരങ്ങളിൽ സ്വകാര്യവാഹനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്താനും പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനും സാധിക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ മാസം കളമശ്ശേരി മണ്ഡലത്തിൽ പുതുതായി 8 കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ആരംഭിച്ചിരുന്നു. മണ്ഡലത്തിൽ നിന്ന് ലഭിച്ച പൊതുവായ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് തിരക്കേറിയതും ആവശ്യക്കാരേറെയുള്ളതുമായ റൂട്ടുകളിൽ പുതിയ സർവീസുകൾ ആരംഭിച്ചത്.മണ്ഡലത്തിലെ എല്ലാ മേഖലകളിലേക്കും കെ.എസ്.ആർ.ടി.സിയുടേയും ഫീഡർ സർവീസിൻ്റെയും സേവനം ലഭ്യമാക്കി യാത്രാസൗകര്യത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുകയാണ് കളമശ്ശേരി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: