KeralaNEWS

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ  ഉമ്മൻചാണ്ടിയുടെ മകൾ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി

കോട്ടയം:വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ എന്ന് സൂചന.ഉമ്മൻചാണ്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗം കൊണ്ട് വിജയ ദീപം തെളിക്കാൻ നെട്ടോട്ടമോടിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചാണ്ടി ഉമ്മനും മുൻപില്‍ ഓടിയത്‌’ ഉമ്മൻ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ തന്നെയായിരുന്നു.

ചാണ്ടി ഉമ്മന്റെ പ്രചാരണത്തിലും വിജയത്തിലും പഞ്ചു ഡയലോഗുകള്‍ അടിച്ച്‌ കോട്ടയം പാര്‍ലമെന്റ് സീറ്റിലേക്കുള്ള കോണ്‍ഗ്രസ് മത്സരാര്‍ത്ഥിയായി അച്ചു ഉമ്മൻ മാറുന്ന അതി വിദഗ്‌ദ്ധമായ കാഴ്ചയാണ് പ്രമുഖ മാധ്യമങ്ങളിലൂടെയും കോണ്‍ഗ്രസ് സൈബറിടങ്ങളിലൂടെയും കാണാൻ കഴിയുന്നത്, കോണ്‍ഗ്രസ് നേതൃത്വം ഇതിനായി കൃത്യമായ പിആര്‍ വര്‍ക്ക് തുടങ്ങിക്കഴിഞ്ഞു എന്ന് വേണം മനസിലാക്കാൻ.

പുതുപ്പള്ളിയില്‍ എട്ടില്‍ ആറു പഞ്ചായത്തും ഭരിക്കുന്ന ഇടതുമുന്നണിയില്‍ നിന്നുകൊണ്ട് തന്നെ സിപിഎമ്മിനെ കാലുവാരിയ കേരള കോണ്‍ഗ്രസിന്റെ വോട്ടുറപ്പിക്കാനും അച്ചുവിലൂടെ കോണ്‍ഗ്രസിന് സാധിക്കും എന്നതാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുമുതല്‍ റിസൽട്ട് വന്നദിവസം വരെ അച്ചു ഉമ്മന് കൃത്യമായ സ്‌പെയ്‌സ് നല്കാൻ കോണ്‍ഗ്രസിനും അവരുടെ സൈബര്‍ ഇടങ്ങള്‍ക്കും കഴിഞ്ഞു എന്നതിന്റെ സ്പഷ്ടമായ തെളിവും ഉത്തരവുമാണ് ചാണ്ടി ഉമ്മന്റെ വിജയവും ഒടുവില്‍ ചാണ്ടി ഉമ്മന്റെ മകളിലേക്കു അച്ചു ഫോക്കസ് ചെയ്യുന്നതിലൂടെയും മനസിലാകുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: