തൃശൂർ: മലയാളി ഡോക്ടര്‍ ദുബൈയില്‍ മരിച്ചു.തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി ഡോ. അൻസിലാണ് മരിച്ചത്.35 വയസായിരുന്നു.
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.
അല്‍ഐനിലെ ഒരു ആയുര്‍വേദ ക്ലിനിക്കിലായിരുന്നു ജോലി.എറിയാട് ബ്ലോക്കിന് സമീപം എറമംഗലത്ത് അബൂബക്കര്‍ ഹൈദ്രോസിന്റെയും രഹന ബീഗത്തിന്റെയും മകനാണ്.
ഭാര്യ: ഡോ. സഈദ. മക്കള്‍: ഹിബ, ആസിയ ഇഷ