എന്നാൽ ഇത്തവണ ഇവിടെ കൃഷി കുറവാണ്.അതാണ് വില കൂടാൻ കാരണം.അടുത്ത സമയത്തുണ്ടായ കാറ്റിലും മഴയിലും നിരവധി കര്‍ഷകരുടെ ഏത്തവാഴ കൃഷി ജില്ലയില്‍ നശിച്ചിരുന്നു.കൂടാതെ ഇത്തണ നാട്ടിൻപുറങ്ങളില്‍ ഏത്തവാഴ കൃഷി പൊതുവേ കുറവുമായിരുന്നു. കാട്ടുമൃഗശല്യവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ കാരണം പലരും കൃഷിയില്‍നിന്നു പിന്മാറി.കോന്നി, അരുവാപ്പുലം, തണ്ണിത്തോട്, പ്രമാടം തുടങ്ങിയ സ്ഥലങ്ങളിലും ഏത്തവാഴകൃഷി മുൻ വര്‍ഷങ്ങളെ അപേക്ഷിച്ചു കുറവാണ്.
ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത 65,000 ല്‍ അധികം കുലച്ച ഏത്തവാഴകള്‍ ജില്ലയില്‍ നശിച്ചതായാണ് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നത്. 43,000 കുലയ്ക്കാത്ത വാഴകളും കാറ്റില്‍ നശിച്ചു. പന്തളം, തിരുവല്ല മേഖലകളിലാണ് വലിയ നാശം ഉണ്ടായത്.
ഓണത്തിനു മുന്നോടിയായി ഉപ്പേരിവിപണി അടുത്ത ആഴ്ചയോടെ സജീവമാകും. ഉപ്പേരിയും ശര്‍ക്കരവരട്ടിയും തയാറാക്കാനുള്ള ഏത്തക്കുലകള്‍ തേടി മലയോരങ്ങളില്‍ വന്‍കിട വ്യാപാരികളുടെ ഇടനിലക്കാര്‍ സജീവമായി ഇറങ്ങിയിട്ടുണ്ട്.നേരത്തെ വിലയുറപ്പിച്ച് അഡ്വാൻസ് നല്‍കി പോകുകയാണ് പതിവ്.
കൃഷിക്കാര്‍ക്ക് ഒരേക്കര്‍ തോട്ടത്തില്‍ ഏത്തവാഴകൃഷിയിറക്കാന്‍ 15,000 മുതല്‍ 20,000 രൂപ ചെലവാകുന്നുണ്ട്. ഒരേക്കറില്‍നിന്ന് 800-1000 മൂട് വാഴയാണ് കൃഷിചെയ്യുന്നത്. ഏത്തവാഴക്യഷി വലിയ സാമ്ബത്തികനഷ്ടം വരുത്തുന്നതായി കര്‍ഷകര്‍ പറയുന്നു. ഏത്തക്കുലയ്ക്കു വിപണിവില കിലോഗ്രാമിന് പരമാവധി ലഭിക്കുന്നത് 70 രൂപയാണ്. ഓണം നാളുകള്‍ അടുത്തതോടെ വിപണിയില്‍ വില 80 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്.