നാഗ്പൂർ:വിമാനയാത്രയ്ക്കിടെ രക്തം ഛര്‍ദ്ദിച്ച് 62 കാരൻ മരിച്ചു.രാത്രി എട്ട് മണിയോടെ ഇൻഡിഗോ എയര്‍ലൈൻസിന്റെ മുംബൈ-റാഞ്ചി വിമാനത്തിലാണ് സംഭവം നടന്നത്.
ദേവാനന്ദ് തിവാരി എന്ന യാത്രക്കാരനാണ് രക്തം ഛര്‍ദ്ദിച്ച് മരിച്ചത്.വിമാനത്തില്‍ വച്ച് വലിയ അളവില്‍ രക്തം ഛര്‍ദിച്ച ഇയാളെ നാഗ്പൂരിലെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആവശ്യമായ മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്കും ക്ലിയറൻസിനും ശേഷം ഇൻഡിഗോ വിമാനം നാഗ്പൂരില്‍ നിന്ന് പിന്നീട് റാഞ്ചിയിലേക്ക് പുറപ്പെട്ടു.