CrimeNEWS

കൊല്ലം കലക്ട്രേറ്റ് സ്ഫോടനക്കേസിലെ പ്രതികൾ വിലങ്ങ് ഉപയോഗിച്ച്‌ കോടതിയുടെ ജനൽ ചില്ല് തകർത്തു

കൊല്ലം: കൊല്ലം കലക്ട്രേറ്റ് സ്ഫോടനക്കേസിലെ പ്രതികൾ വിലങ്ങ് ഉപയോഗിച്ച്‌ കോടതിയുടെ ജനൽ ചില്ല് തകർത്തു. ഇന്ന് വിചാരണയ്ക്കായി പ്രതികളെ കൊല്ലത്തെ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതികൾ അക്രമാസക്തരായത്. 2016 ജൂൺ 15 നാണ് കൊല്ലം കലക്ട്രേറ്റിൽ സ്ഫോടനം നടന്നത്. ആന്ധ്രാപ്രദേശിലെ കടപ്പ ജയിൽ നിന്നാണ് ഇവരെ കൊല്ലത്ത് കൊണ്ടുവന്നത്. ബേസ് മൂവ്മെന്റ് പ്രവർത്തകരായ അബ്ബാസ് അലി, ഷംസൂൻ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദ്ദീൻ എന്നിവരാണ് പ്രതികൾ. പ്രതികളെ തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: