CrimeNEWS

ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാൻ പറഞ്ഞു; വിദ്വേഷ പ്രസ്താവനയിൽ പൊലീസുകാരന് സസ്പെൻഷൻ

ചെന്നൈ: വിദ്വേഷ പ്രസ്താവനയിൽ നടപടിയെടുത്ത് തമിഴ്നാട് സർക്കാർ. ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാൻ പറഞ്ഞ പൊലീസുകാരനെ സസ്പെൻഷൻ ചെയ്യുകയായിരുന്നു. ചെന്നൈയിലെ ഇൻസ്‌പെക്ടർ പി രാജേന്ദ്രനെതിരെയാണ് നടപടി. ഇയാൾ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വിദ്വേഷ സന്ദേശം അയച്ചത്.

ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു വാട്സ്അപ്പിലൂടെയുള്ള സന്ദേശം. കൂടാതെ രാമരാജ്യം എന്ന് അംഗീകരിക്കാത്തവർ ഇന്ത്യ വിടണമെന്നും ശബ്ദസന്ദേശത്തിലുണ്ടായിരുന്നു. ഈ ശബ്ദരേഖ വ്യപകമായി പ്രചരിക്കുകയായിരുന്നു. തുടർന്നാണ് നടപടിയുണ്ടായത്. ഇയാളെ പദവിയിൽ നിന്നും സസ്പെന്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: