IndiaNEWS

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ മുന്‍ ബി.ജെ.പി നേതാവ് വീണ്ടും ജീവിതത്തിലേക്ക്

ആഗ്ര: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ മുന്‍ ബി.ജെ.പി നേതാവ് വീണ്ടും ജീവിതത്തിലേക്ക്. ഉത്തര്‍പ്രദേശിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാവായ മഹേഷ് ബാഗലാണ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മരണത്തെ തോല്‍പ്പിച്ച്‌ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

പുഷ്പാഞ്ജലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥീരികരിച്ചതിനെ തുടര്‍ന്ന് ബാഗലിന്‍റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സരായ് ഖ്വാജയിലെ അവരുടെ വസതിയിലെത്തിക്കുകയായിരുന്നു. കർമ്മങ്ങൾ പുരോഗമിക്കവെ മൃതദേഹം അനങ്ങുന്നതും കണ്ണുകള്‍ തുറക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ബാഗലിനെ ന്യൂ ആഗ്രയിലെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

Signature-ad

നിലവിൽ ഈ ആശുപത്രിയില്‍ ചികിത്സയിലാണ് ബാഗല്‍.അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബാഗലിന്‍റെ സഹോദരന്‍ ലഖൻ സിംഗ് ബാഗല്‍ മാധ്യമങ്ങളോട് പറഞ്ഞു.ബി.ജെ.പിയുടെ ആഗ്ര ജില്ലാ പ്രസിഡന്‍റായിരുന്നു ബാഗല്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: