KeralaNEWS

ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെ ആരാധന ആളുകളുടെ സ്വാതന്ത്ര്യം:  ഓര്‍ത്തഡോക്സ് സഭ

കോട്ടയം:ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെ ആരാധന ആളുകളുടെ സ്വാതന്ത്ര്യം എന്ന നിലയില്‍  കണ്ടാല്‍ മതിയെന്ന് ഓര്‍ത്തഡോക്സ് സഭ.എല്ലാ മതസ്ഥരും കല്ലറയിലെത്തി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും ഓര്‍ത്തഡോക്സ് സഭ പ്രതികരിച്ചു.

അതേസമയം അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്കു മുന്നില്‍ ആളുകള്‍ പ്രാര്‍ഥിക്കുകയും അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നത് അവരുടെ വ്യക്തിപരമായ വിശ്വാസമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Signature-ad

പുതുപ്പളളി പളളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിൽ വാഴ്ത്തു പാട്ടുകളും,മെഴുകുതിരി കൊളുത്തിയുളള പ്രാര്‍ഥനകളും,മധ്യസ്ഥത അപേക്ഷകളും ആവര്‍ത്തിക്കുന്നതിനിടയിലാണ് സഭയുടെയും കുടുംബത്തിന്റെയും പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: