KeralaNEWS

നാമജപവുമായി നടക്കുന്നവർക്ക് ‍ദുരുദ്ദേശ്യങ്ങൾ : വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: നാമജപവുമായി നടക്കുന്നവർക്ക് ദുരുദ്ദേശ്യങ്ങളാണെന്നും അത് നടപ്പാക്കാൻ അവസരം നല്‍കരുതെന്നും എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശൻ.

എസ്.എൻ.ഡി.പി യൂണിയൻ സംഘടിപ്പിച്ച ഗുരുകീര്‍ത്തി പുരസ്കാരദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശബരിമലയുമായി ബന്ധപ്പെട്ട ജപത്തിലെ ദുരുദ്ദേശ്യം തിരിച്ചറിഞ്ഞ് വേണം ഏവരും പ്രവര്‍ത്തിക്കേണ്ടത്.ഇത് മനസ്സിലാക്കി നിലപാട് സ്വീകരിക്കാൻ ഏവരും തയാറാകണം.

Signature-ad

  സ്പീക്കര്‍ എ.എൻ. ഷംസീറിന്റെ മൗനവും നല്ലതല്ല. അറിഞ്ഞോ അറിയാതെയോ വായില്‍നിന്ന് വല്ലതും വീണെങ്കില്‍ ആലങ്കാരികമായി പറഞ്ഞതാണ് എന്ന നിലയില്‍ ഹിന്ദുസമുദായത്തോട് മാപ്പ് പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. ഇതിലൂടെ ഒന്നുകൂടി ഉയരങ്ങളിലേക്ക് സ്പീക്കര്‍ എത്തും. തെറ്റ് ആര്‍ക്കും സംഭവിക്കാം. ഇതില്‍ ദുരഭിമാനം ആര്‍ക്കും നല്ലതല്ല.എന്നാല്‍, പ്രകോപനങ്ങളിലൂടെ ഹിന്ദുക്കള്‍ക്ക് കോഡിനേഷൻ കമ്മിറ്റി ഉണ്ടാക്കാനുള്ള അവസരം ആരും സൃഷ്ടിക്കരുത്-വെള്ളാപ്പള്ളി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: