തൃശൂര്‍: നഗ്‌ന വീഡിയോ കൈയിലുണ്ടെന്നും അതു പ്രചരിപ്പിക്കുമെന്നും വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സ്റ്റുഡിയോ ഉടമ അറസ്റ്റില്‍. അവിണിശ്ശേരി ഏഴു കമ്പനി തോണിവളപ്പില്‍ അഭിലാഷ് (34) ആണ് അറസ്റ്റിലായത്. ആനക്കല്ല് ജങ്ഷനില്‍ കാരമല്‍ വെഡ്ഡിങ് എന്ന പേരിലാണ് ഇയാള്‍ സ്റ്റുഡിയോ നടത്തുന്നത്. നെടുപുഴ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മൂന്ന് വര്‍ഷം മുന്‍പ് വീട്ടമ്മയെ ഇയാള്‍ ഫെയ്‌സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. വീട്ടമ്മ അറിയാതെ ഇയാള്‍ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നീടാണ് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്.
ബന്ധുക്കള്‍ക്ക് ദൃശ്യങ്ങള്‍ അയച്ചു കൊടുക്കുമെന്നായിരുന്നു ഭീഷണി. ഇത് നിരന്തരം തുടര്‍ന്നതോടെ വീട്ടമ്മ ഭര്‍ത്താവിനോടു വിവരം പറഞ്ഞു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
പ്രതിയുടെ പക്കല്‍ നിന്നു ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡ്‌സ്‌കുകളും പെന്‍ ഡ്രൈവുകളും പോലീസ് പിടിച്ചെടുത്തു. ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.