രോഗം ബാധിച്ച സ്ത്രീകളെല്ലാം മെഡിക്കല്‍ കോളജിലെ എആര്‍ടി സെന്ററില്‍ ചികിത്സയിലാണ്. നവജാത ശിശുക്കളുടെ എച്ച്‌ഐവി പരിശോധന 18 മാസം തികയുമ്ബോള്‍ നടത്തുമെന്ന് എആര്‍ടി സെന്റര്‍ നോഡല്‍ ഓഫീസര്‍ പറഞ്ഞു. മെഡിക്കല്‍ കോളജിലെ ആന്റി റിട്രോവൈറല്‍ തെറാപ്പി (എആര്‍ടി ) സെന്ററര്‍ റിപ്പോര്‍ട്ട് പ്രകാരം 2022-23 വര്‍ഷത്തില്‍ ഗര്‍ഭിണികളായ സ്ത്രീകളില്‍ 33 പുതിയ കേസുകളാണ് കണ്ടെത്തിയത്.
ഈ വര്‍ഷം ജൂലെ വരെ 13 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ തന്നെ 35 ഗര്‍ഭിണികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചിട്ടുണ്ട്.ലൈംഗിക ബന്ധത്തിലൂടെയും രക്തം സ്വീകരിക്കുന്നതിലൂടെയുമാണ് സാധാരണയായി എച്ച്‌ഐവി ബാധക്കുന്നത്. മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിനോ പച്ചകുത്തുന്നതിനോ സൂചികള്‍ പങ്കിടുന്നതിലൂടെയോ ഇത് മറ്റൊരാള്‍ക്ക് പടരാം. ഗര്‍ഭകാലത്തും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എച്ച്‌ഐവി പകരാം.